കൊവിഡ് മഹാമാരിക്ക് അവസാനമില്ലെന്ന് ഡോ. ഖാലിദ് അല്‍ ജറല്ലാഹ്

  • 21/09/2022

കുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘടന 2020 മാർച്ചിൽ കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത് മുതൽ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും അതിന്‍റെ അധിനിവേശം ഉണ്ടായെന്ന് കൊവിഡ് ഉപദേശക കമ്മിറ്റി തലവന്‍ ഡോ. ഖാലിദ് അല്‍ ജറല്ലാഹ്. മഹാമാരിക്ക് അവസാനമായി എന്നുള്ള ചില പ്രഖ്യാപനങ്ങള്‍ സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. മഹാമാരിക്ക് കാരണമായിട്ടുള്ള കൊറോണ വൈറസിന് അവസാനമില്ല എന്നുള്ളതാണ് പ്രാധാന്യം നല്‍കേണ്ട കാര്യം.  

1918ലെ ഇൻഫ്ലുവൻസ മഹാമാരിയുടെ മാതൃക ഇതിന് സമാനമാണ്, കൂടാതെ രോഗകാരിയായ വൈറസിന്റെ അതിജീവനവും അതിന്റെ മ്യൂട്ടന്റുകളുടെ ആവർത്തനവും പതിറ്റാണ്ടുകൾക്ക് ശേഷം മഹാമാരിയായി മാറുന്നു. ചിലപ്പോൾ വര്‍ഷത്തില്‍ സീസണ്‍ അനുസരിച്ച് ഇത് പടരുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. അണുബാധയിലൂടെയോ വാക്സിനേഷനിലൂടെയോ അല്ലെങ്കിൽ രണ്ടിലൂടെയുമോ പ്രതിരോധശേഷി നേടിക്കൊണ്ട് മഹാമാരിയെ കൈകാര്യം ചെയ്യുന്നതാണ് ലോകത്തിന്‍റെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News