ഹെല്‍ത്ത് കാര്‍ഡും വര്‍ക്ക് പെര്‍മിറ്റുമില്ലാത്ത ഡെലിവറി തൊഴിലാളികളെ കുവൈത്തിൽനിന്നും നാടുകടത്തും

  • 21/09/2022

കുവൈത്ത് സിറ്റി: തൊഴിൽ, താമസ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും തൊഴില്‍ വിപണിയിലെ നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും മാന്‍പവര്‍ അതോറിറ്റിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്‍റെയും സംയുക്ത യോഗത്തിൽ തീരുമാനം. ഡെലിവറി കമ്പനികളിലും റെസ്റ്റോറന്റുകളിലും ജോലി ചെയ്യുന്ന തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ പൊളിച്ചെഴുതാനും പുതിയതും വ്യക്തവും കർക്കശവുമായ ഒരു സംവിധാനം അവലംബിക്കുന്നതിനുമുള്ള ധാരണയും യോഗത്തിലുണ്ടായി.

വാഹനങ്ങളുമായി ബന്ധപ്പെട്ട വാണിജ്യ പ്രവർത്തനങ്ങളുടെ നടപടിക്രമങ്ങൾ, പ്രത്യേകിച്ച് ഓർഡറുകൾ ഡെലിവറി ചെയ്യുന്നതിനെക്കുറിച്ചും അവയുടെ ആവശ്യകതകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. വാഹനങ്ങളും തൊഴിലാളികളും അവരുടെ ആരോഗ്യ ആവശ്യങ്ങളും ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നതിനുള്ള വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു ക്യാമ്പയിൻ നടത്തിയിരുന്നു. തുടര്‍ന്നും എല്ലാ ദിവസങ്ങളിലും പരിശോധന നടത്തും. ഹെല്‍ത്ത് കാര്‍ഡും വര്‍ക്ക് പെര്‍മിറ്റുമില്ലാതെ പിടിക്കപ്പെട്ടാല്‍ ഡെലിവറി തൊഴിലാളികളെ നാടുകടത്താനാണ് തീരുമാനമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News