2022-23 സാമ്പത്തിക വർഷത്തിൽ 129 വികസന പദ്ധതികൾക്കായി കുവൈറ്റ് 1.3 ബില്യൺ ദിനാർ ചെലവഴിക്കും

  • 21/09/2022

കുവൈത്ത് സിറ്റി: 2022/2023 വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രോജക്ടുകളുടെ എണ്ണം ഏകദേശം 129 ആണെന്ന് സർക്കാർ റിപ്പോർട്ട്. ഇത്രയും വികസന പദ്ധതികൾക്കായി സാമ്പത്തിക വർഷത്തിൽ  1.3 ബില്യൺ ദിനാർ ചെലവഴിക്കുക. 2021/2022 വികസന പദ്ധതിയിൽ 138 പ്രോജക്ടുകളാണ് ഉൾപ്പെട്ടിരുന്നത്. സാമ്പത്തിക വിനിയോഗം 1.6 ബില്യൺ ദിനാറും ആയിരുന്നു. സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ആൻഡ് ഡവലപ്‌മെന്റിന്റെ ജനറൽ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ 1 മുതൽ ജൂൺ അവസാനം വരെയുള്ള കാലയളവിൽ) വികസന പദ്ധതികൾക്കായുള്ള മൊത്തം ചെലവ് ഏകദേശം 31.7 മില്യൺ ദിനാർ ആണ്.

കഴിഞ്ഞ 2021/2022 കാലയളവിൽ ഇത് 98.8 മില്യൺ ദിനാർ ആയിരുന്നു. വാർഷിക പദ്ധതി 2022/2023 ന്റെ ആദ്യ പാദത്തിന്റെ അവസാനത്തിൽ 46 ശതമാനം നിർവഹണ ഘട്ടത്തിൽ കേന്ദ്രീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വാർഷിക പദ്ധതിയിൽ 17 പുതിയ പ്രോജക്ടുകളാണ് ഉള്ളത്. അവയിൽ 47 ശതമാനവും ആദ്യ പാദത്തിന്റെ അവസാനത്തിൽ തയ്യാറെടുപ്പ് ഘട്ടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News