അവിദഗ്ധ തൊഴിലാളികളെ കുറയ്ക്കൽ ലക്ഷ്യം; കുവൈറ്റ് മാൻപവർ അതോറിറ്റിയെയും ഡെമോഗ്രാഫിക് കമ്മീഷനെയും സംയോജിപ്പിക്കുന്നു

  • 21/09/2022

കുവൈത്ത് സിറ്റി: മാൻപവർ അതോറിറ്റിയെയും ഡെമോഗ്രാഫിക് കമ്മീഷനെയും സംയോജിപ്പിച്ച് ഒരൊറ്റ സ്ഥാപനമാക്കാൻ സർക്കാർ ആലോചിക്കുന്നു. സമാന പ്രവർത്തനവും ഒരേ ലക്ഷ്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നതിനാലാണ് ഈ നീക്കം. ഇവ രണ്ടും ഒരു മന്ത്രിയുടെ മേൽനോട്ടത്തിലായിരിക്കും. 

ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള ഒരു ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആവശ്യങ്ങൾക്ക് പരിധി നിശ്ചയിക്കുന്നതിനൊപ്പം മാൻപവർ അതോറിറ്റിയുടെ തീരുമാനങ്ങളും അതിന്റെ ലൈസൻസുകൾ നൽകുന്നതും അടക്കമുള്ള നടപടിക്രമങ്ങളും ഉറപ്പാക്കും. അവിദഗ്ധ തൊഴിലാളികളെ കുറയ്ക്കുക, ആവശ്യത്തിൽ കൂടുതലുള്ള തൊഴിലാളികളെ കുറയ്ക്കുക, സ്വകാര്യ-സർക്കാർ മേഖലകൾക്കിടയിൽ മികച്ച ധാരണ നൽകുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News