സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ സൈനികനെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈറ്റ് ക്രിമിനൽ കോടതി

  • 21/09/2022

കുവൈത്ത് സിറ്റി: പൗരത്വം വ്യക്തമല്ലാത്ത സുഹൃത്തായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ സൈനികനെ ക്രിമിനൽ കോടതി തൂക്കിക്കൊല്ലാൻ വിധിച്ചു. കഴിഞ്ഞ ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ജുലൈയ പ്രദേശത്തെ ഒരു ക്യാമ്പിൽ ഇരയായ സുഹൃത്തിന്റെ അടുത്തേക്ക് പ്രതി പോവുകയും അവിടെ അവർ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ കണ്ടെത്തിയത്. സിവിൽ വേഷത്തിലായിരുന്നു പ്രതി സംഭവ സ്ഥലത്തേക്ക് പോയത്.

പ്രതി യുവാവിന്റെ തലയിൽ ഒരു ഇഷ്ടിക കഷണം കൊണ്ട് മൂന്ന് പ്രാവശ്യം ഇടിക്കുകയും തുടർന്ന് ജീവൻ പോകുന്നത് വരെ ശ്വാസം മുട്ടിച്ചുവെന്നും കേസ് ഫയൽ വ്യക്തമാക്കുന്നു. ക്യാമ്പിൽ വെച്ച് യുവാക്കൾ തങ്ങളെ ആക്രമിക്കുകയും മർദിക്കുകയും ചെയ്തെന്ന് പറഞ്ഞ് ഇയാൾ അമ്മയെ വിളിച്ചു പറയുകയായിരുന്നു. ഒടുവിൽ അന്വേഷണത്തിന് സൈനികൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. ഫോണിൽ കൃത്രിമം കാണിച്ചതും തന്റെ അനുവാദമില്ലാതെ സോഷ്യൽ മീഡിയയിൽ അക്കൗണ്ടിൽ പ്രവേശിച്ചതുമാണ് കുറ്റകൃത്യത്തിന് കാരണമെന്ന് പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News