കുവൈത്ത് എയർവേയ്സിലെ ജീവനക്കാരുടെ പ്രതിഷേധം

  • 21/09/2022

കുവൈത്ത് സിറ്റി: വിവിധ വിഷയങ്ങൾ ഉയർത്തി പ്രതിഷേധിച്ച് കുവൈത്ത് എയർവേയ്സിലെ  ജീവനക്കാർ. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുക, സർവീസ് ചട്ടങ്ങൾ പാലിക്കുക, ഏകപക്ഷീയമായ രീതികൾ അവസാനിപ്പിക്കുക എന്നിവ ഉൾപ്പെടെയുള്ള അവകാശങ്ങൾ ആവശ്യപ്പെട്ടാണ് ജീവനക്കാർ ഇന്നലെ രാവിലെ കമ്പനിയുടെ പ്രധാന കെട്ടിടത്തിൽ പ്രതിഷേധ സമരം നടത്തിയത്. ജീവനക്കാരുടെ കുറഞ്ഞ ശമ്പളം ഉൾപ്പെടെ നിരവധി കാരണങ്ങളാൽ സ്വദേശി  തൊഴിലാളികളെ പുറത്താക്കുന്ന ഒരു അന്തരീക്ഷമാണ് കുവൈത്ത് എയർവേയ്‌സിലുള്ളതെന്ന് വർക്കേഴ്സ് സിൻഡിക്കേറ്റ് തലവൻ തലാൽ അൽ ഹജ്‍രി പറഞ്ഞു.

ഇൻഷുറൻസ് കിഴിവ് കൂടാതെ 900 ദിനാറിൽ കൂടാത്ത ശമ്പളത്തിൽ കുവൈത്തി ജീവനക്കാരെ നിയമിക്കുന്നത് യുക്തിസഹമല്ല. അതേസമയം കുറഞ്ഞത് 1200 ദിനാറിലും 7000 ദിനാറിനു മുകളിലും ഒരേ ജോലി തസ്തികകളിലേക്ക് വിദേശികളെ നിയമിക്കുന്നുണ്ട്. യോഗ്യതയുള്ള ജീവനക്കാരെ സൂപ്പർവൈസറി, ലീഡർഷിപ്പ് സ്ഥാനങ്ങൾ വഹിക്കാൻ പ്രാപ്തരാക്കുന്നതിൽ കമ്പനി പരാജയപ്പെടുകയാണ്. 2020, 2021 വർഷങ്ങളിലെ ജീവനക്കാരുടെ ലീവ് ബാലൻസ് പിൻവലിക്കൽ, 2021 ലെ ഡിക്രി നമ്പർ 102 പാലിക്കാത്തത് തുടങ്ങിയ വിഷയങ്ങളും ഉയർത്തിയാണ് പ്രതിഷേധം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News