സാൽമിയയിൽ ശക്തമായ സുരക്ഷാ പരിശോധന

  • 21/09/2022

കുവൈറ്റ് സിറ്റി :  തീവ്രമായ സുരക്ഷാ പരിശോധന നടത്താൻ ഖത്തർ സ്ട്രീറ്റ് പരിസരവും സാൽമിയയും  സുരക്ഷാ അധികൃതർ വളഞ്ഞു. സംയുക്ത സമിതി തലവന്റെ സാന്നിധ്യത്തിൽ മിനിസ്ട്രി ഓഫ് ഇന്റീരിയർ മേജർ ജനറൽ ഷെയ്ഖ് ഫവാസ് അൽ ഖാലിദും അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഖാലിദ് മഹ്മൂദും ചേർന്നാണ് കാമ്പയിൻ മേൽനോട്ടം വഹിച്ചത്.

പരിശോധനയ്ക്കിടെ 35 കുപ്പി പ്രാദേശികമായി നിർമ്മിച്ച  മദ്യവുമായി ഇന്ത്യക്കാരനെ സംഘം പിടികൂടി. ഡസൻ കണക്കിന് ട്രാഫിക് നിയമലംഘനങ്ങളും താമസ നിയമലംഘകരെയും  അധികൃതർ പിടികൂടി. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News