നവജാതശിശുക്കളെ സ്പോൺസർഷിപ്പിൽ ചേർക്കാന്‍ സാധിക്കുന്നില്ല; കുവൈത്തിൽ പ്രവാസികള്‍ പ്രതിസന്ധിയില്‍

  • 22/09/2022

കുവൈത്ത് സിറ്റി: നവജാതശിശുക്കളെ സ്പോൺസർഷിപ്പിൽ ചേർക്കാന്‍ സാധിക്കാതെ വന്നതോടെ പ്രതിസന്ധി നേരിട്ട് ഡസൻ കണക്കിന് പ്രവാസികൾ. ഈ വിഷയത്തില്‍ മാനുഷികമായ പരിഗണന കാണിക്കണമെന്നാണ് രക്ഷിതാകക്കള്‍ ആവശ്യപ്പെടുന്നത്. 400 ഓളം അപേക്ഷകരാണ് പ്രതിസന്ധി നേരിടുന്നത്. ഇതില്‍ ഏറെയും അധ്യാപകരാണ് എന്നുള്ളതും പ്രധാന പ്രശ്നമാണ്. ഫാമിലി വിസയും വിസിറ്റ് വിസയും ഇനിയൊരു അറിയിപ്പ്  ഉണ്ടാകുന്നതുവരെ നിർത്തിവച്ച സാഹചര്യത്തിലാണ് ഈ പ്രശ്നങ്ങൾക്ക് തുടക്കം 

വിദേശത്ത് വച്ച് ജനിച്ച തങ്ങളുടെ നവജാത ശിശുക്കളുമായി ബന്ധപ്പെട്ട പ്രശ്നം ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഒരു മാനുഷിക പ്രശ്നം എന്ന നിലയില്‍ ഇതിന് പരിഹാരം കാണണമെന്നും പ്രവാസികൾ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.  വേനല്‍ക്കാല അവധി സമയത്ത് നാട്ടില്‍ വച്ചാണ് ശിശുക്കള്‍ ജനിച്ചത്. കുവൈത്തില്‍ പ്രാബല്യത്തിൽ വരുന്ന പുതിയ നടപടിക്രമങ്ങള്‍ പ്രകാരം ഈ ശിശുക്കള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം രാജ്യത്തേക്ക് വരാനാകില്ല. ജോലി ഉപേക്ഷിച്ച് കുവൈത്തിന് പുറത്ത് നവജാതശിശുവിനോടൊപ്പം താമസിക്കേണ്ട അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും പ്രവാസികള്‍ പറഞ്ഞു. 

അൽ ദജീജ് ഏരിയയിലെ അതോറിറ്റിക്ക് താമസക്കാർ സമർപ്പിച്ച ഏകദേശം 400 ഇടപാടുകൾ നിലവിലുണ്ട്. ഇതിന്‍റെ  അവലോകനം മിക്കവാറും എല്ലാ ദിവസവും നടക്കുന്നുണ്ട്.  എന്നാല്‍, ഈ വിഷയത്തില്‍ അനുകമ്പയോടെ തീരുമാനത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് പ്രവാസികള്‍ പറഞ്ഞു. ആഭ്യന്തര മന്ത്രിയും ബന്ധപ്പെട്ട അതോറിറ്റികളും ഈ പ്രശ്നത്തിനുള്ള അടിയന്തിര പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്നും പ്രവാസികള്‍ കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News