പ്രവാസികളിൽനിന്ന് കൂടുതൽ സേവന ഫീസ് ഈടാക്കാനുള്ള ആലോചന; വിമർശനം

  • 22/09/2022

കുവൈത്ത് സിറ്റി: ബജറ്റ് കമ്മി പരിഹരിക്കുന്നതിനും എണ്ണ ഇതര വരുമാനം ഉയർത്തുന്നതിനുമുള്ള മാര്‍ഗമെന്ന് പറഞ്ഞ് പൗരന്മാരേക്കാൾ കൂടുതൽ താമസക്കാരിൽ സർക്കാർ സേവന ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ ആലോചനകള്‍ക്കെതിരെ ലേഖനം. കോളമിസ്റ്റലായ ഹസന്‍ മുസ്തഫ അല്‍ മൗസാവിയാണ് ഈ നീക്കത്തെ വിമര്‍ശിച്ചത്. 

ബജറ്റ് കമ്മി പരിഹരിക്കുന്നത് വരുമാനം വർധിപ്പിക്കുന്നതിലൂടെ മാത്രമല്ല, ചെലവ് കുറയ്ക്കുന്നതിലൂടെയും സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാർഷിക ബജറ്റിന്റെ പകുതിയോളം ശമ്പള ഇനത്തിലാണ് പോകുന്നത്. ഈ വിഷയത്തെ അഭിമുഖീകരിക്കുന്നതിനായി പ്രവർത്തിക്കുന്നതിനുപകരം ഉൽപ്പാദനക്ഷമതയുള്ള താമസക്കാരിൽ നിന്ന് ഈടാക്കാനാണ് ശ്രമം നടക്കുന്നത്. 

പ്രവാസികൾ ഇതിനകം തന്നെ ജീവിത ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അവരിൽ ഭൂരിഭാഗവും താമസിക്കുന്നത് സൗകര്യങ്ങൾ കുറഞ്ഞ  സാൽമിയ, ഹവല്ലി തുടങ്ങിയ പ്രദേശങ്ങളിലാണ്. ആ പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങൾ തന്നെ യഥാർത്ഥത്തിൽ ഇല്ലാത്ത സാഹചര്യമാണ്. അതേസമയം, സർക്കാർ ജോലികളിലെ  പ്രത്യേകിച്ച് വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളിലെ പൗരന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ ശമ്പളത്തിൽ അവർ വിവേചനവും അനീതിയും അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News