കുവൈത്തിൽ ഇസ്‍ലാം സ്വീകരിച്ചവരെ ആദരിച്ചു

  • 22/09/2022

കുവൈത്ത് സിറ്റി: ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതിനുള്ള കമ്മിറ്റിയുടെ ജഹ്‌റ വിമൻസ് ബ്രാഞ്ച് 2022 വർഷത്തിൽ 'ടീച്ച് മി ഇസ്‌ലാം പ്രോജക്റ്റിന്റെ' ഭാഗമായി സ്പ്രിംഗ് സെമസ്റ്റർ കോഴ്‌സുകൾ പാസായ ഇസ്‍ലാം സ്വീകരിച്ചവരെ  ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 177 പേരാണ് ഇസ്‍ലാം മതത്തിലേക്ക് കടന്നു വന്നത്. ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതിനായി ദാർ അൽ-നൂറിയിലെ കോഴ്‌സാണ് ഇവര്‍ പൂര്‍ത്തിയാക്കിയത്. ഈ കോഴ്‌സുകൾ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതിനുള്ള കമ്മിറ്റിയുടെ ജഹ്‌റ വിമൻസ് ബ്രാഞ്ച് ഡയറക്ടര്‍ ഷുഔ അല്‍ ഷമ്മാരി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News