ഒമരിയ പ്രദേശത്ത് നിയമലംഘനം; എട്ട് പ്രോപ്പര്‍ട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചു

  • 22/09/2022

കുവൈത്ത് സിറ്റി: ഫർവാനിയ മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പ് ഒമാരിയ പ്രദേശത്ത് നടത്തിയ പരിശോധനകള്‍ക്കൊടുവില്‍ എട്ട് പ്രോപ്പര്‍ട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചു. മന്ത്രിതല പ്രമേയം നമ്പർ 57/2019 ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്‍റ് ടീമുമായുള്ള ഏകോപനത്തോടെയും സഹകരണത്തോടെയും ആഭ്യന്തര മന്ത്രാലയത്തിന്‍റെ സുരക്ഷാ പിന്തുണയോടെയുമാണ് പരിശോധന നടത്തിയത്. 

അൽ ഒമാരിയ പ്രദേശത്തെ എട്ട് നിയമലംഘന പ്രോപ്പര്‍ട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചതിന് പുറമെ മുന്നറിയിപ്പ് പോസ്റ്റർ സ്ഥാപിക്കുകയും ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് ബാച്ചിലർമാരെ രണ്ടിടങ്ങളില്‍ നിന്ന് മാറ്റുന്നതിനുള്ള നടപടിയെടുത്തുവെന്നും ഫർവാനിയ മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പ് ഡയറക്ടര്‍ എഞ്ചിനിയര്‍ സൈദ് അല്‍ അസ്മി പറഞ്ഞു. അൽ ഒമാരിയ നിവാസികളായ ആളുകളിൽ നിന്ന് ലഭിച്ച പരാതികളെത്തുടർന്നാണ് സൂപ്പർവൈസറി ടീം നടപടിയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News