ആസാദി കാ അമൃത് മഹോത്സവ്; തുടർച്ചയായി 750 മിനിട്ടിൽ 75 പ്രോഗ്രാം, 850 ൽ പരം കലാകാരൻമാർ; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ എംബസി

  • 24/09/2022


കുവൈത്ത് സിറ്റി: ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാ​ഗമായുള്ള ആസാദി കാ അമൃത് മഹോത്സവ് വിപുലമായ കൊണ്ടാടി ഇന്ത്യൻ എംബസി. ആയിരത്തോളം കലാകാരന്മാർ പങ്കെടുത്ത 75 കലാരൂപങ്ങൾ അണിനിരന്ന നമസ്തേ കുവൈത്ത് എന്ന പരിപാടി  750 മിനിറ്റിലധികം നീണ്ടു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച പരിപാടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ നിർത്താതെയുള്ള സാംസ്കാരിക പ്രകടനങ്ങളോടെ രാത്രി വരെ തുടർന്നു.

ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആണ് രാവിലെ വെർച്വൽ ആയി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും ഊഷ്മളമായ അഭിവാദ്യങ്ങൾ അറിയിച്ച മന്ത്രി നമസ്തേ കുവൈത്ത് യാഥാർഥ്യമാക്കാൻ ആഴ്ചകളോളം അക്ഷീണം പ്രയത്നിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. നമസ്തേ കുവൈത്ത് രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ഊർജ്ജസ്വലമായ പങ്കാളിത്തത്തിന്റെ ആഘോഷം കൂടിയാണെന്ന്  കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പറഞ്ഞു.

ഒരു ദിവസം നീണ്ട പരിപാടി എംബസി സോഷ്യൽ മീഡിയ പേജുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്തു. എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും നയതന്ത്രജ്ഞരും സന്ദർശനം നടത്തി. കുവൈത്തിൽ നിന്നുള്ള വിവിധ ഇന്ത്യൻ അസോസിയേഷനുകളും നൃത്ത വിദ്യാലയങ്ങളും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ വിവിധ സാംസ്കാരിക കലാരൂപങ്ങൾ പരിപാടിയിൽ അവതരിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News