കുവൈത്തിലെ അവന്യൂസ് മാളിൽ ഖത്തർ ലോകകപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം

  • 24/09/2022

കുവൈത്ത് സിറ്റി: അവന്യൂസ് മാളിൽ ഖത്തർ ലോകകപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമായി. രണ്ട് മാസങ്ങൾക്ക് ശേഷം നടക്കുന്ന ലോകകപ്പിനായി വമ്പൻ പ്രചാരണ പരിപാടികളാണ് കമ്മിറ്റി സംഘടിപ്പിക്കുന്നത്. ഒക്ടബോൾ അഞ്ച് വരെ കുവൈത്തിലെ പ്രചാരണ പരിപാടികൾ നീളും. 

ഖത്തറിലെ ലോകകപ്പ് മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന എട്ട് സ്റ്റേ‍ഡിയങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ള ലഘുലേഖകൾ വിതരണം ചെയ്യുന്നുണ്ട്. ഹയ കാർഡിനെക്കുറിച്ചും കാരിയർമാർക്ക് നൽകുന്ന സേവനങ്ങളെക്കുറിച്ചും സന്ദർശകരെ ബോധവത്കരണവും നൽകുന്നുണ്ട്. കൊവിഡിനെതിരായ ഖത്തറിന്റെ വാക്സിനേഷനെക്കുറിച്ചുള്ള വിവരങ്ങളും അറിയിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News