നിരവധി തൊഴിൽ മേഖലകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നതിനുള്ള നിരോധനം നീക്കി കുവൈറ്റ് മാൻപവർ അതോറിറ്റി

  • 24/09/2022

കുവൈത്ത് സിറ്റി: എണ്ണ മേഖലയുൾപ്പെടെ നിരവധി തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരോധനത്തിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നതിനും വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുമുള്ള നിയമങ്ങളിലെയും നടപടിക്രമങ്ങളിലെയും ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ മാൻപവർ അതോറിറ്റി തീരുമാനം പുറപ്പെടുവിച്ചു. ക്വാറികൾ, ഖനികൾ, എണ്ണ ഖനികൾ  , അറ്റകുറ്റപ്പണികൾ എന്നിവയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ സ്ത്രീ എഞ്ചിനീയർമാർക്കും തൊഴിലാളികൾക്കുമുള്ള നിരോധനമാണ് നീക്കുന്നത്. 

ഇവ നിയന്ത്രിച്ചിരുന്ന ആർട്ടിക്കിൾ 26 ഭേദഗതി ചെയ്യാനുള്ള ഭരണപരമായ തീരുമാനം മാൻപവർ അതോറിറ്റി കൈക്കൊണ്ടു. എല്ലാ തരത്തിലുമുള്ള, മേൽനോട്ടം, മാനേജ്മെന്റ്, ഫോളോ-അപ്പ്, ഓപ്പറേഷൻ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ സ്ത്രീകൾക്കും ചെയ്യാനാകും. അതോറിറ്റിയുടെ തീരുമാനം ഉടൻ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും. ജോലി ചെയ്യാനുള്ള അനുമതി നൽകുന്നതിനുള്ള നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും പട്ടികയും മാൻപവർ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News