കുവൈറ്റ് സെൻട്രൽ ജയിലിൽ 3 ഡ്രോണുകളുടെ സാന്നിധ്യം; ശ്രമം പരാജയപ്പെടുത്തിയെന്ന് ജയിൽ വകുപ്പ്

  • 25/09/2022

കുവൈത്ത് സിറ്റി: , സുലൈബിയ പ്രദേശത്തെ സെൻട്രൽ ജയിലിനുള്ളിൽ കടക്കാനുള്ള മൂന്ന് ഡ്രോണുകളുടെ ശ്രമം പരാജയപ്പെടുത്തിയതായി കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സുരക്ഷാ വിഭാ​ഗം ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കറക്ഷണൽ സ്ഥാപനങ്ങളുടെ സുരക്ഷ ചുമതലയുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്‍ദുള്ള സഫാഹ് അൽ മുല്ലയുടെ നിർദേശങ്ങൾ അനുസരിച്ചാണ് നടപടികൾ സ്വീകരിച്ചത്. ജയിൽ കോംപ്ലക്സിനുള്ളിൽ കയറാനുള്ള ഡ്രോണുകളുടെ ശ്രമമാണ് പരാജയപ്പെടുത്തിയത്.

ഒരു ഡ്രോൺ പിടിച്ചെടുക്കാനും സുരക്ഷാ അധികൃതർക്ക് കഴിഞ്ഞു. എന്നാൽ മറ്റ് രണ്ടെണ്ണം സുലൈബിയ മേഖലയിലേക്കും അൽ റാഖി ഏരിയയിലേക്കുമായി രക്ഷപ്പെട്ടുവെന്നാണ് വിവരങ്ങൾ. ജയിലിന്റെ പുറം മുറ്റത്ത് ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് ഡ്രോണുകൾ അധികൃതരുടെ കണ്ണിൽപ്പെട്ടത്. അതിവേ​ഗം ഈ ശ്രമം പരാജയപ്പെടുത്താൻ സാധിച്ചു. ഒരെണ്ണം പിടിച്ചെടുക്കാനും സാധിച്ചു. സംഭവത്തെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കുയും രക്ഷപ്പെട്ട രണ്ട് ഡ്രോണുകൾ ട്രാക്ക് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. പിടിച്ചെടുത്ത വിമാനത്തിൽ നിന്നുള്ള വിരലടയാളങ്ങൾ ഉൾപ്പെടെ പരിശോധിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News