സാൽമിയയിൽ വ്യാജ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ കട പൂട്ടിച്ചു

  • 25/09/2022

കുവൈത്ത് സിറ്റി: സാൽമിയ പ്രദേശത്ത് വ്യാജ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ കട വാണിജ്യ മന്ത്രാലയം പൂട്ടിച്ചു. ഒരു ഉപഭോക്താവിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കടയിൽ പരിശോധന നടന്നത്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ മുദ്ര ഉപയോ​ഗിച്ചുള്ള നിരവധി ഉത്പന്നങ്ങൾ കടയിൽ നിന്ന് പിടിച്ചെടുത്തു. അതേസമയം, സാൽമിയ പ്രദേശത്തെ ഫിറ്റ്‌നസ് ക്ലബ്ബിനെതിരെയും മന്ത്രാലയം നടപടികൾ സ്വീകരിച്ചു. സബ്‌സിഡി നിരക്കിലുള്ള പൊടി പാൽ പ്രോട്ടീനുമായി കലർത്തി ഉപഭോക്താക്കൾക്ക് വിറ്റതിനാണ് നടപടി. എമർജൻസി ടീം നിയമലംഘകർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News