വിന്‍റര്‍ വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം; 46 ആരോഗ്യ കേന്ദ്രങ്ങൾ

  • 25/09/2022

കുവൈത്ത് സിറ്റി: എല്ലാ ഗവർണറേറ്റുകളിലെയും 46 ആരോഗ്യ കേന്ദ്രങ്ങൾ വഴി ഇന്ന് മുതൽ 2022/2023 സീസണിലേക്കുള്ള ശീതകാല വാക്സിനേഷന്‍ ക്യാമ്പയിൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്യാമ്പയിനില്‍ സീസണൽ ഇൻഫ്ലുവൻസ വാക്‌സിനേഷനും അക്യൂട്ട് ബാക്ടീരിയൽ ന്യുമോണിയയ്‌ക്കെതിരായ വാക്‌സിനേഷനും ഉൾപ്പെടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ഡോ. അബ്‍ദുള്ള അൽ സനദ് പറഞ്ഞു. 

സേവനം ലഭിക്കുന്നതിന് മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് വഴി മുൻകൂർ അപ്പോയിന്‍മെന്‍റ് എടുക്കണം. ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് സെക്ടറിലെ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം മേധാവി ഡോ. ഹമദ് ബസ്തകി പ്രതിരോധ കുത്തിവയ്പ്പ് എല്ലാവരും സ്വീകരിക്കണമെന്ന് അഹ്വാനം ചെയ്തു. വാക്സിന്‍ എടുക്കുന്നതിലെ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്ത എല്ലാവരും കുത്തിവയ്പ്പ് എടുക്കണം. വാക്സിനേഷൻ അണുബാധയുടെ സാധ്യത കുറയ്ക്കം. അണുബാധയുണ്ടായാൽ അതിന്റെ സങ്കീർണതകൾ പരിമിതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News