അധ്യായന വര്‍ഷാരംഭം; ഗതാഗതക്കുരുക്കിൽ കുടുങ്ങാതിരിക്കാൻ ജിപിഎസ് ഉപയോഗിക്കണമെന്ന് കുവൈറ്റ് ട്രാഫിക്

  • 25/09/2022

കുവൈത്ത് സിറ്റി: അധ്യായന വര്‍ഷാരംഭത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ജനറൽ മേജർ ജനറൽ തൗഹിദ് അബ്‍ദുള്ള അല്‍ ഖണ്ഡാരി വ്യക്തമാക്കി. ഏകദേശം 204,091 വിദ്യാർത്ഥികൾ കിന്റർഗാർട്ടനിലും പ്രൈമറി സ്കൂളിലുമായി പുതിയ അധ്യയന വർഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈത്ത് സര്‍വ്വകലാശാല 42,163 വിദ്യാര്‍ത്ഥികളെയാണ് സ്വീകരിക്കുക.

എല്ലാ രക്ഷിതാക്കളും ട്രാഫിക് പൊലീസുമായും പ്രധാന റോഡുകളിലും ഉള്‍ പ്രദേശങ്ങളിലും സ്‌കൂളുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും പരിസരങ്ങളിലും വിന്യസിച്ചിരിക്കുന്ന പട്രോളിംഗുമായി സഹകരിക്കണമെന്ന് അല്‍ ഖണ്ഡാരി അഭ്യര്‍ത്ഥിച്ചു. കുട്ടികളെ സ്‌കൂളിൽ വിടുന്നവർ അതിരാവിലെ വീട്ടിൽ നിന്ന് ഇറങ്ങണമെന്നും ഗതാഗതക്കുരുക്കിൽ കുടുങ്ങാതിരിക്കാൻ ബദൽ മാർഗങ്ങൾ കണ്ടെത്താൻ ജിപിഎസ് ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News