പാർലമെന്റ് തെരഞ്ഞെടുപ്പ്; കുവൈത്ത് നാളെ പോളിം​ഗ് ബൂത്തിലേക്ക്

  • 28/09/2022

കുവൈത്ത് സിറ്റി: 2022ലെ 17-ാം നിയമസഭാ കാലയളവിലേക്ക് വോട്ട് രേഖപ്പെടുത്താനും ദേശീയ അസംബ്ലിയിലെ (പാർലമെന്റ്) അംഗങ്ങളെ തെരഞ്ഞെടുക്കാനും കുവൈത്ത് നാളെ പോളിം​ഗ് ബൂത്തിലേക്ക്. രാഷ്ട്രീയ രംഗത്തെ ഗതിമാറ്റാനും തങ്ങൾക്കും രാജ്യത്തിനും ഏറ്റവും മികച്ച സേവനം നൽകുന്ന ശരിയായ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനുമുള്ള ഉത്തരവാദിത്തമാണ് ഓരോ വോട്ടർക്കും മുന്നിലുള്ളത്. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 305 സ്ഥാനാർത്ഥികളിൽ നിന്ന് 50 അം​ഗങ്ങളാണ് പാർലമെന്റിനെ പ്രതിനിധീകരിക്കുക.

ആകെ 795,911 അം​ഗീകൃത വോട്ടർമാരാണ് ഉള്ളത്. രാവിലെ എട്ട് മണിക്ക് തുടങ്ങി രാത്രി എട്ട് വരെയാണ് പോളിം​ഗ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ തലവന്മാർ വോട്ടിംഗ് പ്രക്രിയ അവസാനിച്ചതായി പ്രഖ്യാപിക്കുകയും വോട്ടെണ്ണലിന്റെ ആരംഭിക്കുകയും തുടർന്ന് പ്രഖ്യാപനം നടത്തുകയും ചെയ്യും. 21 പൂർത്തിയായ ഓരോ കുവൈത്തിയും ഓട്ടോമാറ്റിക്ക് ആയി വോട്ടർ പട്ടികയിൽ ഇടം നേടും. വോട്ട് ചെയ്യുന്നതിനായി പോളിംഗ് സ്റ്റേഷനിൽ പൗരത്വ സർട്ടിഫിക്കറ്റും സിവിൽ ഐഡന്റിഫിക്കേഷനും ഹാജരാക്കിയാൽ മതി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News