ജനങ്ങളെ ഭീതിയിലാക്കിയ കുവൈറ്റ് കടലോരത്തെ തിമിംഗല സ്രാവിനായുള്ള തെരച്ചിൽ തുടരുന്നു

  • 28/09/2022

കുവൈത്ത് സിറ്റി: അൽ ഖൈറാൻ മേഖലയിൽ പ്രത്യക്ഷപ്പെട്ട തിമിംഗല സ്രാവിനായുള്ള തെരച്ചിൽ തുടരുകയാണെന്ന് സെൻയാറിന്റെ വോളണ്ടിയർ ടീമിന്റെ തലവൻ ഹുസൈൻ അൽ ഖല്ലാഫ് അറിയിച്ചു. തിമിംഗല സ്രാവ് തന്റെ സഞ്ചാരപാത മാറ്റിയിരുന്നു. കരയിൽ നിന്ന് അഞ്ച് കിലോമീറ്റർ വരെ ദൂരത്തേക്കാണ് മാറിയിട്ടുള്ളത്. എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയുടെ സഹകരണത്തോടെയാണ് സെൻയാറിന്റെ ടീമിലെ അംഗങ്ങൾ സ്രാവിനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ നടത്തുന്നത്.

പക്ഷേ, മണിക്കൂറുകളോളം വെള്ളത്തിനടിയിൽ കഴിയാനുള്ള പ്രതിസന്ധി വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതേസമയം  തിമിംഗല സ്രാവിനെ കണ്ടെത്തിയാൽ അതിനെ കൊണ്ടുപോകാൻ പ്രത്യേക ഇൻകുബേറ്റർ ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിമിംഗല സ്രാവിനെ കണ്ടെത്താൻ എല്ലാ സർക്കാർ ഏജൻസികളും സന്നദ്ധ സംഘങ്ങളും ഒന്നിക്കുകയാണെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി നേരത്തെ സ്ഥിരീകരിച്ചിരുന്നു. അനുഭവ സമ്പത്തും അറിവുമുള്ള മുങ്ങൽ വിദഗ്ധരെയാണ് ഇത് കൈകാര്യം ചെയ്യാൻ നിയോ​ഗിച്ചിട്ടുള്ളത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News