കുവൈറ്റ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇന്നലെയുണ്ടായത് വൻ ഇടിവ്, 562.28 മില്യൺ ദിനാറിൻ്റെ നഷ്ടം

  • 29/09/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ സെഷനിലെ ക്ലോസിംഗിനെ അപേക്ഷിച്ച് പൊതു സൂചിക 1.38 ശതമാനം ഇടിഞ്ഞതിനാൽ കുവൈറ്റ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇന്നലെയുണ്ടായത് കൂട്ട ഇടിവ്. ആദ്യ വിപണി സൂചികയുടെ ഇടിവ് 1.51 ശതമാനവും പ്രധാന വിപണിയും പ്രധാന 50 സൂചികകളും യഥാക്രമം 0.84, 0.88 ശതമാനവും ഇടിവ് രേഖപ്പെടുത്തി. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യത്തിൽ ഏകദേശം 562.28 മില്യൺ ദിനാറിൻ്റെ നഷ്ടം വന്നുവെന്നാണ് കണക്കാക്കുന്നത്. ഇതോടെ ഈ ആഴ്ചയിലെ നഷ്ടം ഏകദേശം രണ്ട് ബില്യൺ ദിനാറായി വർധിച്ചു. അതായത്, 4 സെഷനുകളിൽ 42.565 ബില്യൺ ദിനാറായാണ് ക്ലോസ് ചെയ്തത്.

ലിക്വിഡിറ്റിയുമായി ബന്ധപ്പെട്ട്, സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ട്രേഡിംഗിന്റെ മൊത്തം മൂല്യം 12 ശതമാനം കുറഞ്ഞ് 49.81 മില്യൺ ദിനാറായി. മുൻ സെഷനിലെ 56.66 മില്യൺ ദിനാറിൽ നിന്നാണ് ഈ ഇടിവ് വന്നത്. ഇന്നലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലുടനീളം വ്യാപാരം നടന്ന 132 ഓഹരികളിൽ 88 ഓഹരികളുടെ വില കുറഞ്ഞപ്പോൾ 36 എണ്ണത്തിന്റെ വില ഉയർന്നു. 8 ഓഹരികളുടെ വില മാറ്റമില്ലാതെ തുടർന്നു. എനർജി, ബേസിക് മെറ്റീരിയൽ മേഖലകൾ നയിക്കുന്ന 10 മേഖലകളിലെ സൂചികകളിൽ 1.83 ശതമാനം വീതം ഇടിവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News