കുവൈത്തിലെ ടാക്‌സി മേഖലയിലും സ്വദേശിവൽക്കരണത്തിന് നിർദ്ദേശം; പ്രവാസികൾക്ക് തിരിച്ചടിയായേക്കും

  • 29/09/2022

കുവൈത്ത് സിറ്റി: രാജ്യത്തെ ടാക്സി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിതല സുരക്ഷാ സമിതിയുടെ ഇടപെടൽ. രാജ്യത്തെ ടാക്‌സി സാഹചര്യവും അവർക്ക് അനുവദിച്ചിട്ടുള്ള ലൈസൻസിംഗിലെ ശ്രദ്ധേയമായ വർദ്ധനയും ട്രാഫിക്കിലും ജനസംഖ്യാ അസന്തുലിതാവസ്ഥയിലും അതിന്റെ പ്രത്യാഘാതങ്ങൾ സംബന്ധിച്ചമുള്ള നിർദ്ദേശങ്ങൾ പരിശോധിക്കാനുള്ള പദ്ധതികളാണ് സുരക്ഷാ സമിതി പ്രഖ്യാപിച്ചത്. ട്രാഫിക് ഹയർ കൗൺസിൽ തയ്യാറാക്കിയ പ്രധാന റിപ്പോർട്ടിന്റെ ഭാഗമാണ് ഈ നിർദ്ദേശം. ആഭ്യന്തര മന്ത്രാലയത്തിലെ മാനേജ്‌മെന്റിന്റെ അംഗീകാരവും നേടിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

ഗതാഗതം, നിക്ഷേപം തുടങ്ങിയ മറ്റ് പല മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ സുരക്ഷ സമിതി പദ്ധതികൾ പരിശോധിക്കുന്നതിനായി കാക്കുകയാണെന്ന് വൃത്തങ്ങൾ പറഞ്ഞു. ഈ ജോലിക്ക് ഉയർന്ന ഡിമാൻഡുള്ളതിനാൽ, റിട്ടയേർഡ് കുവൈത്തികൾ, ബിദൂനികൾ , കുവൈത്തി അമ്മമാരുടെ കുട്ടികൾ, ജിസിസി നിവാസികൾ എന്നിവർക്ക് മാത്രം ടാക്സി ജോലികൾ പരിമിതപ്പെടുത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. കൂടാതെ, വിരമിച്ച കുവൈത്തികൾക്ക് ടാക്സി കമ്പനിയിൽ ജോലി ചെയ്യാതെ വ്യക്തിഗത ലൈസൻസ് ഉപയോഗിച്ച് ടാക്സി ഓടിക്കാനുള്ള അനുമതിയും നൽകും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News