പ്രവാസി റിക്രൂട്ട്മെൻ്റ് ; കുവൈത്തിലേക്ക് വരാൻ കടമ്പകളേറെ, സ്മാർട്ട് പ്രോജക്ടിന്റെ കൂടുതൽ വിവരങ്ങൾ

  • 29/09/2022

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന പ്രവാസി തൊഴിലാളികൾക്കുള്ള തിയറി ടെസ്റ്റുകൾ അവരുടെ സ്വന്തം രാജ്യത്ത് വച്ച് തന്നെ നടക്കും. അതാത് രാജ്യങ്ങളിലെ കുവൈത്തി എംബസികളുമായി സഹകരിച്ചായിരിക്കും ഇത് നടത്തുക. തുടർന്ന് തൊഴിലാളി കുവൈത്തിൽ എത്തിയ ശേഷം പ്രാക്ടിക്കൽ ടെസ്റ്റും നടത്തും. വർക്ക് പെർമിറ്റ് ലഭിക്കണമെങ്കിൽ ഈ രണ്ട് പരിശോധനകളിലും വിജയം നേടണം.

നൈപുണ്യമുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സ്മാർട്ട് റിക്രൂട്ട്മെൻ്റ് പദ്ധതിയുടെ ഭാഗമായി വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് മാൻപവർ അതോറിറ്റിയുടെ പ്രവർത്തനം. തൊഴിൽ വിപണിയിൽ ഉയർന്ന ഡിമാൻഡുള്ള 20 ലധികം പ്രൊഫഷനുകൾക്കായാണ് ആദ്യഘട്ടത്തിൽ പരിശോധനകൾ നടത്തുക. പിന്നീട് ഇത് വിപുലീകരിക്കുമെന്ന് മാൻപവർ അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു. 

തൊഴിൽ വിപണിയുടെ നവീകരണത്തിന് സംഭാവന നൽകുന്ന വിദഗ്ധ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ ജനസംഖ്യാഘടനാപരമായ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്ന പരിശീലനം ലഭിക്കാത്ത തൊഴിലാളികളുടെ പ്രവേശനം കഴിയുന്നത്ര തടയുന്നതിനും ലക്ഷ്യമിടുന്നു. പ്രോജക്റ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ പ്രൊഫഷണൽ ടെസ്റ്റുകളിലൂടെ അക്കാദമിക് അക്രഡിറ്റേഷൻ നൽകുക എന്നതാണ്. പരിശോധനയില വിജയ- പരാജയത്തിൻ്റെ അടിസ്ഥാനത്തിലാണ്
തൊഴിലാളിയെ കൊണ്ടുവരണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News