യൂറോഫൈറ്റേഴ്സിന്റെ ടൈഫൂൺ ട്രെഞ്ച് 3 യുദ്ധ വീമാനങ്ങൾ ഇനി കുവൈത്തിനും, മൂന്നാം ബാച്ച് സ്വീകരിച്ച് കുവൈറ്റ് വ്യോമസേന

  • 29/09/2022

കുവൈറ്റ് സിറ്റി : യൂറോഫൈറ്റർ ടൈഫൂണിന്റെ മൂന്നാം ബാച്ചിന്റെ വരവിനുള്ള സ്വീകരണ ചടങ്ങ് കുവൈത്തിൽ നടന്നു,  യൂറോഫൈറ്റേഴ്സിന്റെ ടൈഫൂൺ ട്രെഞ്ച് 3  യുദ്ധ വീമാനങ്ങലാണ് കുവൈറ്റ് വ്യോമസേനയുടെ സേലം അൽ-സബാഹ് എയർ ബേസിൽ ഇറക്കിയത്.  സേലം അൽ-സബാഹ് എയർ ബേസ് കമാൻഡർ ബ്രിഗേഡിയർ ജനറൽ പൈലറ്റ് ധാഫർ റാഷിദ് അൽ-അജ്മിയുടെ സാന്നിധ്യത്തിലാണ് വീമാനങ്ങൾ കുവൈത്തിൽ സ്വീകരിച്ചത്.  

ഏറ്റവും പുതിയ മൾട്ടി-റോൾ ഫൈറ്ററുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നവയാണ് ഈ യുദ്ധ വീമാനങ്ങൾ , കൂടാതെ ഇലക്ട്രോണിക് വാർഫെയർ കഴിവുകളും ഉയർന്ന വേഗതയുള്ള പ്രതികരണ ശേഷിയും ഇതിന്റെ സവിശേഷതയാണ്. കുവൈറ്റ് വ്യോമസേനയുടെ യുദ്ധ സന്നദ്ധതയിൽ ഗുണപരമായ കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്ന ഒരു സമഗ്ര തന്ത്രപരമായ പദ്ധതിയുടെ ഫലമായാണ് വ്യോമസേനയ്ക്ക് കൈമാറിയ 28 വിമാനങ്ങളിൽ ഈ  രണ്ട് വിമാനങ്ങളും.

ചടങ്ങിൽ കുവൈറ്റിലെ ഇറ്റാലിയൻ അംബാസഡർ കാർലോ ബാൽഡൂച്ചി, രാജ്യത്തെ ഇറ്റാലിയൻ മിലിട്ടറി അറ്റാഷെ , കേണൽ സാൽവത്തോറെ ഫെറാറ, നിരവധി വ്യോമസേനാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News