കുവൈത്തിലെ റെസിഡൻഷ്യൽ പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സമയ നിയന്ത്രണം; വ്യക്തത തേടി മന്ത്രി

  • 29/09/2022

കുവൈത്ത് സിറ്റി: സ്വകാര്യ ഹൗസിംഗ് ഏരിയകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രവൃത്തി സമയം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നടപടിക്രമങ്ങളെയും സർക്കുലറുകളെയും കുറിച്ച് മുനിസിപ്പാലിറ്റി മന്ത്രി ഡോ. റാണ അൽ ഫാരെസ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എം അഹമ്മദ് അൽ മൻഫൂഹിയോട് വ്യക്തത തേടി. റെസിഡൻഷ്യൽ പ്രദേശങ്ങളിലെ താമസക്കാരുടെ സുഖസൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും ഉയർന്ന ശബ്ദങ്ങൾ മൂലം ബുദ്ധിമുട്ടുകൾ ഇല്ലെന്ന് ഉറപ്പാക്കുന്നതിനുമാണ് പരിശ്രമങ്ങളെന്ന് മന്ത്രി പറഞ്ഞു. ഇതിനായി നിർമ്മാണ പ്രവർത്തനങ്ങൾക്കായി ജോലി സമയം ക്രമീകരിക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച സർക്കുലറുകളെ കുറിച്ച് അറിയിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. 

അതേ സമയം, മുനിസിപ്പാലിറ്റിയിലെ തൊഴിലാളികൾക്ക്  രാത്രി അലവൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് സിവിൽ സർവീസ് ബ്യൂറോയുമായും ധനമന്ത്രാലയവുമായും ഏകോപിപ്പിക്കാൻ മുനിസിപ്പാലിറ്റിയുടെ ഡയറക്ടറോട് അൽ ഫാരെസ് ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റിയിലെ ശുചിത്വ-സുരക്ഷാ വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർ, പരസ്യ, മാർക്കറ്റ് ഇൻസ്‌പെക്ടർമാർ, മാലിന്യനിക്ഷേപം, നിയമലംഘനങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയ വിഭാഗങ്ങൾ എന്നിവയ്‌ക്ക് എത്രത്തോളം അലവൻസുകൾ നൽകാനുണ്ടെന്ന് ഉണ്ടെന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് സർവീസ് ബ്യൂറോ മന്ത്രിക്ക് കത്തയച്ചിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News