കുവൈത്ത് തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ മലയാളികളടക്കം 80ൽ അധികം അന്താരാഷ്ട്ര മാധ്യമപ്രവർത്തകർ

  • 29/09/2022

കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള 80ൽ അധികം മാധ്യമ പ്രവർത്തകർ 2022ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഇൻഫർമേഷൻ മന്ത്രാലയ അധികൃതർ അറിയിച്ചു. വോട്ടിംഗ് പ്രക്രിയയെ അടുത്തറിയുന്നതിനായി കുവൈത്തിലുടനീളം കേന്ദ്രം പോളിംഗ് സ്റ്റേഷനുകളിൽ ഫീൽഡ് സന്ദർശനം നടത്താൻ എല്ലാ സജ്ജമാക്കിയിരുന്നുവെന്ന് 2022ലെ തെരഞ്ഞെടുപ്പ് കവർ ചെയ്യുന്ന ഫോറിൻ മീഡിയ റിലേഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയും മീഡിയ സെന്റർ മേധാവിയുമായ മാസെൻ അൽ അൻസാരി പറഞ്ഞു.

സിവിൽ ഐഡി കാർഡ് ഉപയോഗിച്ച് ബാലറ്റ് രേഖപ്പെടുത്താനുള്ള ക്രമീകരണം ഉൾപ്പെടെ രാജ്യത്ത് വോട്ടിംഗ് സുഗമമാക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങളാണ്. രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകുന്നതായാണ് ഈ സംവിധാനങ്ങളെന്നും അൽ അൻസാരി ചൂണ്ടിക്കാട്ടി. അഞ്ച് ഇലക്‌ട്രൽ മണ്ഡലങ്ങളിലായി യോഗ്യരായ വോട്ടർമാരുടെ എണ്ണം 795,911 ആണെന്നാണ് കണക്കാക്കുന്നത്. പ്രാദേശിക സമയം രാവിലെ 8:00 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 8:00 ന് അവസാനിച്ചു.  

മലയാളി മാധ്യമപ്രവർത്തകരായ  എൻ പി ഹാഫിസ് മുഹമ്മദ്, ജോർജ്  കള്ളിവയലിൽ, എം സി എ നാസർ എന്നിവരും പ്രത്യേക ക്ഷണിതാക്കളായി കുവൈറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനും   നിരീക്ഷകരായും എത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News