കുവൈറ്റ് ഇലക്ഷൻ; വോട്ട് ചെയ്യുന്ന ചിത്രം പകർത്തി, നിരവധി പേർ അറസ്റ്റിൽ

  • 29/09/2022

കുവൈത്ത് സിറ്റി: ബാലറ്റ് പേപ്പറുകൾ പെട്ടികളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ഫോട്ടോ എടുത്ത നിരവധി വോട്ടർമാർ അറസ്റ്റിൽ. തെരഞ്ഞെടുപ്പ് നിയമത്തിന്റെ ഗുരുതരമായ ലംഘനം നടത്തിയതിനാണ് ആഭ്യന്തര മന്ത്രാലയ അധികൃതർ അറസ്റ്റ് ചെയ്തത്. ട്രാൻസ്‌പരൻസി സൊസൈറ്റിയുടെ നിരീക്ഷകർ, തെരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കാൻ അധികാരപ്പെടുത്തിയ അന്താരാഷ്ട്ര ടീമിന്റെ സഹായത്തോടെ ചില വോട്ടർമാർ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ബാലറ്റ് പേപ്പറുകൾ ബോക്‌സുകളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ഫോട്ടോ എടുത്തത് കണ്ടെത്തുകയായിരുന്നു.

ചില പൗരന്മാർ സോഷ്യൽ മീഡിയയിൽ ബാലറ്റ് പേപ്പറുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതും നിരീക്ഷകർ കണ്ടെത്തി. ബാലറ്റ് പേപ്പർ പെട്ടികളിൽ നിക്ഷേപിക്കുന്നതിന്മുമ്പ് അവർ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ചിത്രം പകർത്തിയതായാണ് വ്യക്തമായിട്ടുള്ളത്. തെരഞ്ഞെടുപ്പ് നിയമത്തിലെ ആർട്ടിക്കിൾ 44 പ്രകാരം ഒരു സ്ഥാനാർത്ഥിക്ക് തന്റെ വോട്ട് നൽകിയതിന്റെ തെളിവായി പോളിം​ഗ് ബൂത്തിനുള്ളിൽ ചിത്രമോ മറ്റോ പകർത്തിയാൽ അഞ്ച് വർഷത്തിൽ കൂടാത്ത തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. രണ്ടായിരം ദിനാറിൽ കുറയാതെയും അയ്യായിരം ദിനാറിൽ കൂടാതെയുമുള്ള പിഴയും ഈടാക്കാം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News