ഡെലിവറി മേഖലയിലെ പുതിയ വ്യവസ്ഥകൾ; കുവൈത്തിൽ നിരവധി കമ്പനികൾ അടച്ചു പൂട്ടലിന്റെ വക്കിൽ

  • 30/09/2022

കുവൈത്ത് സിറ്റി: ഡെലിവറി മേഖലയിലെ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ നിരവധി ചോദ്യങ്ങളും ഉയരുന്നു. ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കുവാനുള്ള തയാറെടുപ്പുകൾ ഡെലിവറി കമ്പനികൾ നടത്തിയിട്ടുണ്ടോ എന്നുള്ളതാണ് സുപ്രധാന സംശയം. ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ പല കമ്പനികൾക്കും സമയം ലഭിച്ചിരുന്നില്ല. നിരവധി സംരംഭകരും തുടക്കക്കാരും, പ്രത്യേകിച്ച് റസ്റ്റോറന്റ് ഉടമകളും അവരുടെ കമ്പനികളുടെ വ്യവസ്ഥകൾ ശരിയാക്കാൻ അനുവദിച്ച സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുന്നതോടെ വലിയൊരു വിഭാഗം ഡെലിവറി കമ്പനികളുടെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ഫെഡറേഷൻ ഓഫ് ഡെലിവറി കമ്പനി മേധാവി ഇബ്രാഹിം അൽ തുവൈജ്‌രി പറഞ്ഞു. ഒരു തൊഴിലാളിയുടെ ഹെൽത്ത് കാർഡ് ലഭിക്കാൻ മൂന്നാഴ്ച വരെ സമയം എടുക്കും. ഈ സാഹചര്യത്തിൽ അടുത്ത വർഷം ആദ്യം വരെയെങ്കിലും തീരുമാനം നീട്ടിവയ്ക്കണമെന്നാണ് ആവശ്യം. അല്ലെങ്കിൽ വലിയ തോതിൽ ഓർഡറുകയുടെ ഡെലിവറിയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News