മിഡിൽ ഈസ്റ്റിലെ ​ഗ്രീൻ പ്രോജക്ടുകൾ; കുവൈത്ത് ഏറെ പിന്നിൽ

  • 30/09/2022

കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഗ്രീൻ ഹൈഡ്രജൻ പദ്ധതികളുടെ പട്ടികയിൽ കുവൈറ്റ് അവസാന സ്ഥാനത്തെന്ന് മീഡ് റിപ്പോർട്ട്. കുവൈത്തിന്റെ ഇത്തരം പദ്ധതികളുടെ മൂല്യം 15 മില്യൺ ഡോളർ മാത്രമാണ്. 63.8 ബില്യൺ ഡോളറിന്റെ പദ്ധതികളുമായി ഈജിപ്ത് ഒന്നാം സ്ഥാനത്തും ഒമാൻ, മൊറോക്കോ എന്നിവ യഥാക്രമം 48.9 ബില്യൺ ഡോളറിന്റെയും 16.850 ബില്യൺ ഡോളറിന്റെയും പദ്ധതികളുമായി രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.

സൗദി അറേബ്യയും യുഎഇയും യഥാക്രമം 10.5 ബില്യൺ ഡോളറിന്റെയും 10.28 ബില്യൺ ഡോളറിന്റെയും പദ്ധതികളുമായി നാലും അഞ്ചും സ്ഥാനങ്ങളിലാണ്.  മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലുടനീളം അറിയപ്പെടുന്നതും ആസൂത്രണം ചെയ്തതുമായ ഏകദേശം 50 ഗ്രീൻ ഹൈഡ്രജൻ, അമോണിയ പദ്ധതികൾ ഉണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ പ്രകാരം മീഡ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് കുറഞ്ഞത് 150 ബില്യൺ ഡോളർ നിക്ഷേപം ആവശ്യമാണ്. വാണിജ്യ ബാങ്കുകൾക്ക് ഹൈഡ്രജൻ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന്റെ അപകടസാധ്യതകൾ നിയന്ത്രിക്കാൻ താൽപ്പര്യമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News