ഷർക്കിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

  • 30/09/2022

കുവൈത്ത് സിറ്റി: ഷർഖ് പ്രദേശത്തെ ഒരു കെട്ടിടത്തിൽ ഒരു ഈജിപ്തുകാരന്റെ മൃതദേഹം നിലത്ത് കിടക്കുക നിലയിൽ കണ്ടെത്തി. മൃതദേഹത്തിൽ ഒരു കയറും അതിനടുത്തായി കത്തിയും ഉപയോഗിച്ച് തൂങ്ങിക്കിടന്നതിന്റെ അടയാളങ്ങളുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. കയറിന്റെ ഒരു ഭാഗം മുറിച്ച് കഴുത്തിൽ ചുറ്റിയിരിക്കുകയും മറ്റേ ഭാഗം ഒരു നെറ്റുമായി ബന്ധിപ്പിച്ച നിലയിലുമായിരുന്നു. മൃതദേഹത്തിനടുത്തായി ഒരു കത്തിയും ഉണ്ടായിരുന്നു. അതിൽ രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ എന്ന നിലയിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ തുടർ അന്വേഷണം നടക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News