തിമിംഗല സ്രാവ് കുവൈറ്റ് കടൽ പ്രദേശം വിട്ടു

  • 01/10/2022

കുവൈത്ത് സിറ്റി: തിമിംഗല സ്രാവ് സബാഹ് അൽ അഹമ്മദ് കടൽ പ്രദേശം വിട്ടതായി സാങ്കേതിക കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള അൽ സൈദാൻ സ്ഥിരീകരിച്ചു. തിമിംഗല സ്രാവിനെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ സെൻയാർ ടീം, സയന്റിഫിക് സെന്റർ, കോസ്റ്റ് ഗാർഡ് തുടങ്ങിയ ബന്ധപ്പെട്ട അതോറിറ്റികളുടെ ശ്രമങ്ങളെയും സഹകരണത്തെയും അൽ-സൈദാൻ പ്രശംസിച്ചു. 

പരിസ്ഥിതിയും പ്രകൃതിദത്തമായ ജൈവവൈവിധ്യവും സംരക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് എല്ലാവരോടും അദ്ദേഹം നന്ദി അറിയിച്ചു. സമുദ്രജീവികളെക്കുറിച്ചുള്ള നിരീക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് നാവികർ പരിസ്ഥിതി പബ്ലിക് അതോറിറ്റിയുമായി ആശയവിനിമയം നടത്തുമെന്നുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News