​ഗ്ലോബൽ ഇന്നോവേഷൻ ഇൻഡക്സ്; 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കുവൈത്ത്

  • 01/10/2022

കുവൈത്ത് സിറ്റി: ഈ വർഷത്തെ ഗ്ലോബൽ ഇന്നോവേഷൻ ഇൻഡക്സിൽ 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കുവൈത്ത്. സൂചികയിൽ കുവൈത്ത് പത്ത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയത് നവീകരണത്തെ പിന്തുണച്ച് സ്വീകരിക്കുന്ന സർക്കാരിന്റെ ശ്രമങ്ങളുടെയും പരിഷ്‌ക്കരണ നയങ്ങളുടെയും ഫലം മാത്രമാണെന്ന് യുഎന്നിലെ കുവൈത്തിന്റെ പ്രതിനിധി അംബാസഡർ നാസർ അൽ ഹെയ്ൻ പറഞ്ഞു. 

ഈ പുരോഗതി സാമ്പത്തിക വളർച്ചയ്ക്കും സമൃദ്ധിക്കും കാരണമാകും. കൂടാതെ അന്താരാഷ്ട്ര സംഘടനകളുടെ റിപ്പോർട്ടുകളിലും സൂചകങ്ങളിലും കുവൈത്തിന്റെ റാങ്ക് ഉയർത്തുന്നതിനൊപ്പം, പ്രത്യേകിച്ച് ഈ വർഷത്തെ ആഗോള ഇന്നോവേഷൻ സൂചികയിൽ ആഗോളതലത്തിൽ 62-ാം സ്ഥാനത്തൊൻ സാധിച്ചു. ഈ വർഷത്തെ ഇന്നോവേഷൻ സൂചിക റിപ്പോർട്ട് വരും ദശകങ്ങളിൽ സമൂഹങ്ങളുടെ ഉൽപ്പാദനക്ഷമതയിലും ക്ഷേമത്തിലും നവീകരണത്തിന്റെ സ്വാധീനത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News