ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ പങ്കാളികളായവർക്ക് നന്ദി അറിയിച്ച് കുവൈത്ത് അമീർ

  • 01/10/2022

കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ പങ്കാളികളായവർക്ക് നന്ദി അറിയിച്ച് കുവൈത്ത് അമീർ. നാഷണൽ ഗാർഡ് പ്രസിഡന്റ് ഷെയ്ഖ് സലേം അൽ അലി അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ്, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് എന്നിവർക്ക് ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നന്ദി അറിയിച്ചു.

കൂടാതെ, 2022ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് സേവനമനുഷ്ഠിച്ച എല്ലാവർക്കും  ഹിസ് ഹൈനസ് അമീർ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി. ന‌ടപടിക്രമങ്ങൾ മികച്ച നിലയിൽ പൂർത്തീകരിച്ചതിനെ അദ്ദേഹം പ്രശംസിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ എല്ലാ വകുപ്പുകൾക്കും പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു. ജനാധിപത്യ ദേശീയ ഗവൺമെന്റിനെ രൂപപ്പെടുത്തുന്ന ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുന്നതിന് പൗരന്മാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News