അറബ് ലോകത്തെ രണ്ടാമത്തെ സമ്പന്ന രാജ്യമായി കുവൈത്ത്; റിപ്പോര്‍ട്ട്

  • 01/10/2022

കുവൈത്ത് സിറ്റി: അറബ് ലോകത്തെ രണ്ടാമത്തെ സമ്പന്ന രാജ്യമായി കുവൈത്ത്. ക്രെഡിറ്റ് സ്യൂസ് ബാങ്ക് പുറത്തിറക്കിയ ഗ്ലോബൽ വെൽത്ത് റിപ്പോർട്ടിലാണ് കുവൈത്തിന് മികച്ച സ്ഥാനം സ്വന്തമാക്കിയത്. ഖത്തറാണ് അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത്. ഖത്തറിന്‍റെ പ്രതിശീർഷ വിഹിതം ഏകദേശം 183,100 ആയിരം ഡോളറാണ്. ഇത് അറബ് രാജ്യങ്ങളിലെ വ്യക്തികളുടെ സമ്പത്തിൽ ഏറ്റവും ഉയർന്ന സ്ഥാനത്താണ്. ശരാശരി പ്രതിശീർഷ സമ്പത്ത് 171.300 ഡോളറുമായാണ് കുവൈത്ത് രണ്ടാം സ്ഥാനത്തെത്തിയത്.

ശരാശരി 122,800 ഡോളറുമായി യുഎഇ മൂന്നാമതാണ്. ഒരാൾക്ക് 98,000 ഡോളർ മൂല്യമുള്ള ബഹ്‌റൈൻ നാലാം സ്ഥാനത്തും ഒരാൾക്ക് ശരാശരി 84,400 ഡോളര്‍ മൂല്യമുള്ള സൗദി അറേബ്യ അഞ്ചാം സ്ഥാനത്തുമാണ്. ഒമാൻ, ജോര്‍ദാന്‍,  ഈജിപ്ത്, ടുണീഷ്യ, ഇറാഖ് എന്നീ രാജ്യങ്ങളാണ് പത്ത് വരെയുള്ള സ്ഥാനങ്ങളില്‍. സമൃദ്ധമായ അസംസ്‌കൃത എണ്ണയുടെ ലഭ്യത കാരണം കുവൈത്ത് മിഡിൽ ഈസ്റ്റിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണെന്നും ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉയർന്ന സ്ഥാനം നേടുന്നതിന് രാജ്യത്തെ എണ്ണ ശേഖരം തന്ത്രപരമായി ഉപയോഗിച്ചിട്ടുണ്ടെന്നും മണിഇങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News