കുവൈത്തിൽ മിഡിൽ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നാളെ പുതിയ അധ്യയന വർഷം ആരംഭിക്കും

  • 01/10/2022

കുവൈത്ത് സിറ്റി: ഇന്റർമീഡിയറ്റ്, സെക്കൻഡറി വിദ്യാർത്ഥികൾ അവരുടെ പുതിയ അധ്യയന വർഷം ഞായറാഴ്ച ആരംഭിക്കും. കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളെ നേരിടാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയ സാഹചര്യത്തില്‍ കുട്ടികള്‍ ക്ലാസ് റൂമിലേക്ക് എത്തുന്നത്. 

എല്ലാ വിദ്യാഭ്യാസ മേഖലകളിലെയും സ്‌കൂളുകൾക്ക് ആവശ്യമായ ഫർണിച്ചറുകൾ നൽകുകയും ആവശ്യമായ കാലാനുസൃതമായ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിട്ടുണ്ട്. എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ മാറ്റിസ്ഥാപിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ മന്ത്രാലയം പൂര്‍ത്തീകരിച്ചു. സ്‌കൂളുകളെ സജ്ജീകരിക്കുന്നതിനായി മന്ത്രാലയം പബ്ലിക് സർവീസസ് ഡിപ്പാർട്ട്‌മെന്റുമായി അഫിലിയേറ്റ് ചെയ്‌ത ഒരു വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News