കുവൈത്തിന്റെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ പ്രാദേശികമായും ആഗോളമായും വിപണനം ചെയ്യും

  • 02/10/2022

കുവൈത്ത് സിറ്റി: സമീപകാല ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കുവൈത്തിന്റെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ പ്രാദേശികമായും ആഗോളമായും വിപണനം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. രാജ്യത്തിന്റെ ഉയർന്ന നിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും വിപണനം ചെയ്യുന്നതിനായി ഒരു വാണിജ്യ കമ്പനി സ്ഥാപിക്കുന്നതിന് കുവൈറ്റ്  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് സെന്റർ  അനുമതി നൽകി. ഏകദേശം 6 ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളുടെ വിപണന നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്ന നടപടികളാണ് വരും ദിവസങ്ങളിൽ ആരംഭിക്കുക.

സുരക്ഷയും ഭക്ഷ്യസുരക്ഷയും കൈവരിക്കുന്നതിനുള്ള മേഖലകളിൽ വിപുലവുമായ പഠനങ്ങൾക്ക് ശേഷം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ചവയാണ് ഈ ഉത്പന്നങ്ങൾ. വിവിധ മേഖലകളിൽ ഉപയോഗിക്കുന്നതിനായി 50 ഡോക്യുമെന്റഡ് ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്കും ശ്രമങ്ങളും തുടരുകയാണ്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഒരു വാണിജ്യ കമ്പനി സ്ഥാപിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉത്തരവാദിത്വം കൂട്ടുമെന്ന്  മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഓപ്പറേഷൻസ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ മൊഹ്‌സെൻ അൽ ഹറൂൺ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News