മഴക്കാലത്തെ നേരിടാൻ തയറെടുപ്പുകൾ വേ​ഗത്തിലാക്കി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം

  • 02/10/2022

കുവൈത്ത് സിറ്റി: വിവിധ അതോറിറ്റികളുടെ പങ്കാളിത്തത്തോടെ വരാനിരിക്കുന്ന മഴക്കാലത്തെ നേരിടാൻ തയറെടുപ്പുകൾ വേ​ഗത്തിലാക്കി പൊതുമരാമത്ത് മന്ത്രാലയം. റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടിനുള്ള പൊതു അതോറിറ്റിയാണ് പ്രധാനമായും തയാറെടുപ്പുകൾ നടത്തുന്നത്. എന്നാൽ, വരാനിരിക്കുന്ന മഴക്കാലത്ത് മുൻവർഷങ്ങളെപ്പോലെ കനത്ത മഴ ലഭിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുമരാമത്ത് അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിശദീകരണം.

എന്നാൽ മന്ത്രാലയം എല്ലാ ഗവർണറേറ്റുകളിലും അതിന്റെ വിവിധ ടീമുകളുമായി തയാറെടുപ്പുകൾ നടത്തുന്നത് തുടരുന്നുണ്ട്. എക്സ്പ്രസ് വേകളോ ഉൾ റോ‍ഡുകളോ ആകട്ടെ, മഴക്കാലത്തിന് മുമ്പ് ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിൽ ആക്കാനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. പുതിയ സർക്കാർ അധികാരമേറ്റ് അടുത്ത ദിവസം തന്നെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിൽ റോഡുകൾ സംബന്ധിച്ച് ഫയൽ എത്തുമെന്ന് വൃത്തങ്ങൾ പറഞ്ഞു.  ശുചീകരണ പ്രവർത്തനങ്ങളും മന്ത്രാലയം തുടരുന്നുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News