കുവൈറ്റ് പാര്‍ലമെന്‍റിന്‍റെ ആദ്യ സമ്മേളനം ഒക്ടോബർ 11ന്; മന്ത്രിസഭാ അംഗീകാരം

  • 02/10/2022

കുവൈത്ത് സിറ്റി: പാര്‍ലമെന്‍റിന്‍റെ ആദ്യ സമ്മേളനം ഒക്ടോബർ 11ന് തുടങ്ങാന്‍ തീരുമാനം. ഉപപ്രധാനമന്ത്രിയും ദേശീയ അസംബ്ലി കാര്യങ്ങളുടെ ചുമതലയുള്ള സഹമന്ത്രി ഡോ. മുഹമ്മദ് അൽ-ഫാരിസ് മന്ത്രിസഭ ഇക്കാര്യം അംഗീകരിച്ചതായി അറിയിച്ചു. 2022 ഒക്ടോബർ 11 ചൊവ്വാഴ്‌ച പതിനേഴാം നിയമനിർമ്മാണ കാലയളവിന്റെ ആദ്യ റെഗുലർ സമ്മേളനത്തിനായി ദേശീയ അസംബ്ലിയെ ക്ഷണിക്കുന്ന ഒരു കരട് ഉത്തരവ് കുവൈത്ത് അമീര്‍ ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ അഹമ്മദിന് സമർപ്പിക്കാനാണ് തീരുമാനം തീരുമാനിച്ചു.

പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിൽ ഇന്ന് സെയ്ഫ് പാലസിൽ ചേർന്ന മന്ത്രിസഭായോഗം അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദിന് സർക്കാരിന്റെ രാജി സമർപ്പിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 57 പ്രകാരം ദേശീയ അസംബ്ലിയുടെ ഓരോ നിയമനിർമ്മാണ കാലാവധിയുടെ തുടക്കത്തിലും മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News