കുവൈത്തിൽ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകള്‍ വൈദ്യുതി മന്ത്രാലയം സ്വീകരിച്ച് തുടങ്ങുന്നു

  • 02/10/2022

കുവൈത്ത് സിറ്റി: വൈദ്യുതി-ജല വകുപ്പ് മന്ത്രി പുറപ്പെടുവിച്ച തീരുമാനമനുസരിച്ച് വീടുകളിലും വിവിധ സ്ഥാപനങ്ങളിലും ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കുന്നതിന്‍റെ തയാറെടുപ്പുമായി വൈദ്യുതി മന്ത്രാലയം. ഇത് സംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം  ഉണ്ടാകുമെന്നാണ് വിവരങ്ങള്‍. തീരുമാനം നടപ്പിലാക്കുന്നതിന്‍റെ ആദ്യ ഘട്ടത്തിൽ ഏഴ് ഇടങ്ങളിലാണ് ചാർജറുകൾ സ്ഥാപിക്കാൻ അനുവദിക്കുക. ഈ പ്രക്രിയ 2025 ഡിസംബർ വരെ നീളും. 

സർക്കാർ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, നിക്ഷേപ സൗകര്യങ്ങൾ, ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകൾ, സ്വകാര്യ ഭവനങ്ങൾ, ഹൈവേകൾ, തെരുവുകൾ തുടങ്ങിയിടങ്ങളിലാണ് ചാര്‍ജറുകള്‍ സ്ഥാപിക്കുക. ഒരു ചാർജറിന്‍റെ വൈദ്യുത ലോഡ് കപ്പാസിറ്റി മണിക്കൂറിൽ 22 കിലോവാട്ടിൽ കൂടാത്ത വിധം ആൾട്ടർനേറ്റ് കറന്റ് വഴി സ്വകാര്യ ഭവനങ്ങളിൽ ചാർജറുകൾ സ്ഥാപിക്കണമെന്നാണ് തീരുമാനം. മറ്റ് മേഖലകളിൽ, എസി അല്ലെങ്കിൽ ഡിസി ചാർജറുകൾ സ്ഥാപിക്കാൻ അനുമതിയുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News