ഹവല്ലിയില്‍ നിന്ന് ഉപേക്ഷിച്ച നിലയിലുള്ള 23 കാറുകള്‍ നീക്കം ചെയ്തു

  • 02/10/2022

കുവൈത്ത് സിറ്റി: ഹവല്ലി മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ജനറൽ ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്സ് ഡിപ്പാർട്ട്‌മെന്റ് മേഖലയില്‍ പരിശോധന നടത്തി. കഴിഞ്ഞ മാസം 24 മുതല്‍ 30 വരെ നീളുന്നതായിരുന്നു പരിശോധന.  എല്ലാ നിയമ നടപടികൾക്കും ശേഷം ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള 23 കാറുകള്‍ നീക്കം ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു. മുന്നറിയിപ്പ് സ്റ്റിക്കർ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്. എല്ലാ ഗവർണറേറ്റുകളിലെയും ശുചിത്വ നിലവാരം മെച്ചപ്പെടുത്തണമെന്നുള്ള തീരുമാനപ്രകാരമാണ് കര്‍ശന പരിശോധനകള്‍ നടത്തിയത്. എല്ലാ ഗവർണറേറ്റുകളിലും ഇൻസ്‌പെക്ടർമാർ ജോലി തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News