ഇന്ത്യൻ നാവികസേനയുടെ യുദ്ധ കപ്പലുകൾ കുവൈത്തിലെത്തുന്നു; സന്ദർശിക്കാനായി രജിസ്റ്റർ ചെയ്യാം

  • 02/10/2022


കുവൈറ്റ് സിറ്റി :  ഇന്ത്യയും കുവൈത്തും  തമ്മിലുള്ള ആഴത്തിലുള്ളതും ബഹുമുഖവുമായ സൗഹൃദ ബന്ധവും വർദ്ധിച്ചുവരുന്ന സഹകരണവും ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ നാവികസേനയുടെ മൂന്ന് കപ്പലുകൾ INS TIR, INS സുജാത, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സാരഥി എന്നിവ ഈ ചൊവ്വാഴ്ച കുവൈറ്റ് സന്ദർശിക്കും.

ഒക്‌ടോബർ 4, 5, 6 തീയതികളിൽ ഷുവൈഖ് തുറമുഖത്ത് നാവികസേനാ കപ്പലുകൾ എത്തും, കുവൈത്തിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഈ മൂന്ന് ദിവസങ്ങളിൽ കപ്പലുകൾ സന്ദർശിക്കാൻ അവസരം ലഭിക്കും.

ചൊവ്വാഴ്ച, 4-ന്, നാവികസേനയുടെ കപ്പലുകൾ വൈകുന്നേരം 3:00 മുതൽ 4:00 വരെയും വൈകുന്നേരം 4:00 മുതൽ 5:00 വരെയും പൊതുജനങ്ങൾക്കായി തുറന്നിരിക്കും. ബുധനാഴ്ച 5-ന് ഉച്ചയ്ക്ക് 1:00 മുതൽ 2:00 വരെയും 2:00 മുതൽ 3:00 വരെയും, വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മുതൽ 2 വരെ, 2 മുതൽ 3 വരെ, 3 മുതൽ 4 വരെയുമാണ് ടൈം സ്ലോട്ടുകൾ. വൈകിട്ട് 4 മുതൽ 5 വരെ. സാധുവായ സിവിൽ ഐഡിയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും തീയതിയും സമയ സ്ലോട്ടും തിരഞ്ഞെടുത്ത് https://forms.gle/c9KMxtevQSunEghx8 എന്ന ലിങ്കിൽ അവരുടെ അപേക്ഷ സമർപ്പിക്കണം. കപ്പൽ സന്ദർശിക്കാൻ സിവിൽ ഐഡി നിർബന്ധമാണ് .

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News