കുവൈത്തിൽ സിപിഐ 4.15 ശതമാനം വർധിച്ചു; ഭക്ഷണപാനീയങ്ങളുടെ വിലയിൽ വൻ വർധനവ്

  • 03/10/2022

കുവൈത്ത് സിറ്റി: സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം കുവൈറ്റിലെ ഉപഭോക്തൃ വില സൂചിക (കൺസ്യൂമർ പ്രൈസ് ഇൻഡക്സ് - സിപിഐ) കഴിഞ്ഞ ഓഗസ്റ്റിൽ വാർഷികാടിസ്ഥാനത്തിൽ 4.15% വർധിച്ചതായി റിപ്പോർട്ട്. കുവൈത്തിലെ പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റിൽ പ്രതിമാസ അടിസ്ഥാനത്തിൽ 0.08 ശതമാനം വർധിച്ചുവെന്നാണ് ബ്യൂറോ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പ്രധാന സൂചികകളായ ഭക്ഷണം, വിദ്യാഭ്യാസം എന്നിവയുടെ ചലനത്തെ സ്വാധീനിക്കുന്ന എല്ലാ പ്രധാന ഗ്രൂപ്പുകളെയും വിലക്കയയറ്റം ബാധിച്ചിട്ടുണ്ട്. 

 2021 ഓഗസ്റ്റിൽ നിന്ന് വ്യത്യസ്തമായി വസ്ത്രനിർമ്മാണ വിഭാഗത്തിൽ 5.67 ശതമാനവും ഹൗസിംഗ് സേവനങ്ങൾ 2.17 ശതമാനവും ഉയർന്നപ്പോൾ ഫർണിച്ചറുകൾ 1.94 ശതമാനം ഉയർന്നു. മെഡിക്കൽ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം, 1.95 ശതമാനവും ഗതാഗത മേഖലയിൽ 4.3 ശതമാനം വർധനവുമാണ് രേഖപ്പെടുത്തിയത്. മറ്റ് മേഖലകളിലും വർധനയുണ്ടായിട്ടുണ്ടെന്നുള്ളതാണ് കണക്കുകൾ. ഉപഭോക്തൃ വില സൂചിക (സിപിഐ) പ്രതിമാസ അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ വിലകൾ പരിശോധിക്കുന്ന ഒരു അളവാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News