കുവൈത്തിലെ തൊഴിൽ വിപണിയിൽ മൂന്ന് മാസത്തിനിടെ 30,973 തൊഴിലാളികളുടെ വർധനയുണ്ടായെന്ന് കണക്കുകൾ

  • 03/10/2022

കുവൈത്ത് സിറ്റി: രാജ്യത്തെ പൊതു-സ്വകാര്യ മേഖലകൾ ഉൾക്കൊള്ളുന്ന തൊഴിൽ വിപണയിൽ  തൊഴിലാളികളുടെ എണ്ണത്തിൽ വർധനയുണ്ടായെന്ന് കണക്കുകൾ. മൂന്ന് മാസത്തിനിടെ  30,973 തൊഴിലാളികളുടെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2022 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം മൊത്തം തൊഴിലാളികളുടെ എണ്ണം 438,559 ആണ്. കുവൈത്തികളുടെ എണ്ണം 1,477.306 ആണ് കുവൈത്തികളല്ലാത്തവരായി 1,915,865 പേർ ജോലി ചെയ്യുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 

സർക്കാർ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 457,149 ആണ്. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 1,458,716 ആയിട്ടുണ്ട്. തൊഴിൽ വിപണിയിലെ പുരുഷ തൊഴിലാളികളുടെ എണ്ണം 1,489,517 ആണ്. സ്ത്രീ തൊഴിലാളികളുടെ എണ്ണം 426,348 എന്ന നിലയിലേക്കും എത്തി. സർക്കാർ മേഖലയിലെ ഏറ്റവും കൂടുതൽ തൊഴിലാളികളുള്ളത് വിദ്യാഭ്യാസ മന്ത്രാലയത്തിലാണ്, 133,101 പേർ. തൊട്ട് പിന്നിലുള്ളത് ആരോ​ഗ്യ മന്ത്രാലയമാണ്. സർക്കാർ മേഖലയിലെ ഏറ്റവും കൂടുതൽ തൊഴിലാളികൾ യൂണിവേഴ്സിറ്റി ബിരുദം നേടിയവരാണ്, അതായത് 211,089 പേർ. ഇന്റർമീഡിയറ്റ് യോഗ്യത നേടിയവരുടെ എണ്ണം സ്വകാര്യമേഖലയിലാണ് ഏറ്റവും കൂടുതൽ, 736,093 പേർ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News