ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷം; തട്ടിപ്പിൽ കുടുങ്ങി കുവൈത്തികൾ

  • 03/10/2022

കുവൈത്ത് സിറ്റി: രാജ്യം ഗാർഹിക തൊഴിലാളി ക്ഷാമ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും മേഖലയുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകളിൽ കുടുങ്ങി പൗരന്മാർ. മാൻപവർ അതോറിറ്റിയിൽ നൂറുകണക്കിന് പരാതികളും കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ അതിവേ​ഗം ചില സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും അവരുടെ ലൈസൻസുകൾ റദ്ദാക്കുകയും ചെയ്തു. ഫർവാനിയയിലെ കരാറുകളിൽ രേഖപ്പെടുത്തിയിട്ടുള്ള കാലയളവ് അവസാനിച്ചതിന് ശേഷവും ​ഗാർഹിക തൊഴിലാളികളെ നൽകാത്ത ഗാർഹിക ലേബർ ഓഫീസുകൾക്കെതിരെ മാൻപവർ അതോറിറ്റി നിയമനടപടികൾ സ്വീകരിച്ചു.

നടപടി നേരിട്ട ഓഫീസുകൾ ഇത് സംബന്ധിച്ച് അതോറിറ്റിയിലെ ഗാർഹിക തൊഴിൽ വകുപ്പിന്റെ അഭ്യർത്ഥനയോട് പ്രതികരിക്കാത്തതിനാൽ അവ മൂന്ന് മാസത്തേക്കാണ് അടപ്പിച്ചത്. വാണിജ്യ മന്ത്രാലയം അവരുടെ ലൈസൻസും റദ്ദാക്കി. കുറഞ്ഞ തുകയ്ക്ക് ഒരു ​ഗാർഹിക തൊഴിലാളിയെ കൊണ്ടുവരുന്നതിന് പകരമായി പൗരന്മാരിൽ നിന്ന് അധിക തുക കൈപ്പറ്റുന്ന ഓഫീസുകൾക്കെതിരെ നിരവധി പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News