ഖത്തർ ലോകകപ്പ്: കുവൈത്ത് ട്രാൻസിറ്റ് സ്റ്റേഷനാകും, ആരാധകർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ പദ്ധതി

  • 03/10/2022

കുവൈത്ത് സിറ്റി: നവംബർ 20 ന് ഖത്തറിൽ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ കാണാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് വേണ്ടി സംയോജിത സർക്കാർ പദ്ധതി തയ്യാറാക്കി കുവൈത്ത്. ആരാധകർക്കായി കുവൈത്തിനെ ഒരു ട്രാൻസിറ്റ് സ്റ്റേഷനാക്കും. പദ്ധതിക്കുള്ള മന്ത്രിസഭാ യോ​ഗ അനുമതി കൂടെ ഇനി ലഭിക്കാനുണ്ട്. കുവൈത്തിൽ ആരാധകരെ സ്വീകരിക്കുകയും ദോഹയിലേക്ക് പോകാനും തിരിച്ചുപോകാനും രാജ്യത്ത് നിന്ന് വിമാനങ്ങൾ അനുവദിക്കുന്നതും അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കുക.

രാജ്യത്തേക്ക് വരുന്നവർക്ക് വിസ അനുവദിച്ച് കൊണ്ട് ഹോട്ടലുകൾ അടക്കം താമസിക്കാനായി നൽകുന്നതാണ് പദ്ധതി. ആരാധകർക്ക് ദോഹയിൽ നൽകിയ ഡിജിറ്റൽ 'ഹയ' കാർഡ് കുവൈത്തിലെ സേവനങ്ങൾ ലഭിക്കുന്നതിനുള്ള താക്കോലാണ്, പ്രത്യേകിച്ച് ആരാധകർക്ക് വിസ അനുവദിക്കുന്നതും ഇത് പ്രകാരമായിരിക്കും. ഈ വിഷയത്തിൽ കുവൈത്തും ദോഹയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഇലക്ട്രോണിക് ലിങ്കിംഗ് പ്രക്രിയ സുഗമമാക്കുകയും കാർഡുകളുടെ വിശ്വാസ്യത ഊട്ടിയുറപ്പിച്ച് കുവൈത്തിലേക്ക് വരുന്നവർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News