ഷെയ്ഖ് ജാബർ പാലത്തിൽനിന്നും കടലിൽചാടിയ ആൾക്കായി തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു

  • 03/10/2022

കുവൈറ്റ് സിറ്റി : ഷെയ്ഖ് ജാബർ പാലത്തിൽനിന്നും കടലിൽ ചാടിയതായി കരുതുന്ന ഒരാൾക്ക് വേണ്ടി ഫയർ ആൻഡ് മാരിടൈം റെസ്ക്യൂ വകുപ്പിന്റെ ബോട്ടുകൾ ഇന്നലെ ഞായറാഴ്ച മുതൽ തിരച്ചിൽ തുടരുകയാണെന്ന് പബ്ലിക് ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. 

ഷെയ്ഖ് ജാബർ പാലത്തിൽ നിന്ന് ഒരാൾ സ്വയം കടലിൽ ചാടിയതായി  കേന്ദ്ര ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും വിദഗ്ധരായ ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ വകുപ്പിന്റെ ബോട്ടുകൾ ഷുവൈഖിൽ നിന്നും,  കൂടാതെ സാൽമിയയില്നിന്നും  പാലത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ തിരച്ചിൽ തുടരുന്നതായി പബ്ലിക് ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News