ഹവല്ലിയിലെ അൽ ഉത്മാൻ കോംപ്ലക്‌സ് പൊളിക്കും

  • 03/10/2022

കുവൈത്ത് സിറ്റി: ഹവല്ലിയിലെ  അൽ ഉത്മാൻ കോംപ്ലക്‌സ് പൊളിക്കാൻ തീരുമാനം. അതേ സ്ഥലത്ത് ഇപ്പോഴുള്ള കെട്ടിടം പൊളിച്ച ശേഷം പുതിയത് നിർമ്മിക്കും. അന്തരിച്ച അബ്ദുള്ള അബ്ദുല്ലത്തീഫ് അൽ ഉത്മാന്റെ പേരിലുള്ള ​ഗാർഡിയൻസ് കമ്മിറ്റി അം​ഗമാണ് ഇക്കാര്യം സ്ഥരീകരിച്ചത്. പദ്ധതിയുടെ രൂപരേഖ പൂർത്തീകരിച്ചതായും നിലവിൽ നിർമാണാനുമതി നൽകുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

2,325 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സ്ഥലത്താണ് ടവർ നിർമ്മിക്കുക.  പുതിയ ടവറിന്റെ നിർമ്മാണത്തിന് 3.5 മില്യൺ ദിനാർ ചെലവ് പ്രതീക്ഷിക്കുന്നു. 2025ഓടെ ടവറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. ഏറ്റവും മികച്ച രീതിയിലുള്ള പണികഴിപ്പിക്കുന്ന പുതിയ ടവർ ഹവല്ലി മേഖലയിലെ ഒരു പ്രധാന അടയാളമായി ടവറിനെ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News