കുവൈത്തിൽ എത്തിച്ചേരുന്ന ഇന്ത്യൻ നാവിക സേന കപ്പലുകളുടെ സന്ദർശന സമയങ്ങളിൽ മാറ്റം

  • 03/10/2022

കുവൈറ്റ് സിറ്റി : ഈ ചൊവ്വാഴ്ച  ഷുവൈഖ് തുറമുഖത്ത് എത്തിച്ചേരുന്ന ഇന്ത്യൻ  നാവികസേനാ കപ്പലുകൾ സന്ദർശിക്കാൻ രജിസ്റ്റർ ചെയ്തവർ തങ്ങളുടെ ഇമെയിൽ പരിശോധിച്ച് ടൈം സ്ലോട്ടിൽ വന്ന മാറ്റങ്ങൾ അനുസരിച്ച് 15 മിനിറ്റ് മുൻപ്  വേണ്ടത്ര രേഖകളുമായി ശുവൈഖ് പോർട്ടിൽ എത്തിച്ചേരണമെന്ന്  എംബസ്സി വാർത്താകുറിപ്പിൽ അറിയിച്ചു. 

ഇന്ത്യയും കുവൈത്തും  തമ്മിലുള്ള ആഴത്തിലുള്ളതും ബഹുമുഖവുമായ സൗഹൃദ ബന്ധവും വർദ്ധിച്ചുവരുന്ന സഹകരണവും ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ നാവികസേനയുടെ മൂന്ന് കപ്പലുകൾ INS TIR, INS സുജാത, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സാരഥി എന്നിവ ഈ ചൊവ്വാഴ്ചയാണ് കുവൈത്തിൽ എത്തിച്ചേരുന്നത് 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News