തിരുവനന്തപുരം സ്വദേശി കുവൈത്തില്‍ ഹൃദയാഘാതമൂലം മരണപ്പെട്ടു

  • 03/10/2022

കുവൈത്ത്‌സിറ്റി: തിരുവനന്തപുരം സ്വദേശി ഹരിപ്രസാദ് റിഷന്‍(59) കുവൈത്തില്‍ ഹൃദയാഘാതമൂലം മരണപ്പെട്ടു. അബ്ബാസിയായിലെ താമസ സ്ഥലത്തെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പോലീസ് അധികൃതര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പരേതന്‍ കുവൈറ്റ് പേള്‍ കേറ്ററിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ-ഷക്കീല, മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ നഴ്‌സാണ.് മകള്‍- ഭാഗ്യ (സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി).മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കുവൈറ്റ് പേള്‍ കമ്പനി അധികൃതരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിവരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News