നടുറോഡിൽ ഭാര്യയെ മർദിച്ച കേസ്; 4 കുറ്റങ്ങള്‍ ചുമത്തി കുവൈറ്റ് ക്രിമിനൽ കോടതി

  • 03/10/2022

കുവൈത്ത് സിറ്റി: ജാബർ അൽ അഹമ്മദ് ഏരിയയിലെ പൊതുനിരത്തിൽ ഭാര്യയെ ആക്രമിച്ച സംഭവത്തില്‍ കുറ്റാരോപിതനായ പൗരന്റെ കേസ് പബ്ലിക് പ്രോസിക്യൂഷൻ ക്രിമിനൽ കോടതിയിലേക്ക് റഫര്‍ ചെയ്തു. നാല് കുറ്റങ്ങളാണ് പ്രതിയുടെ മേല്‍ ചുമത്തിയിട്ടുള്ളത്. അടിക്കുക, അപമാനിക്കുക, അപകീർത്തിപ്പെടുത്തുക, ദ്രോഹിക്കുക, ദുരുപയോഗം ചെയ്യുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്, യുവതിയുടെ വാഹനം ഇടിച്ചു നിർത്തി റോഡിൽ വച്ച് മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.  പബ്ലിക് പ്രോസിക്യൂഷൻ പൗരനെ 21 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്ത് സെൻട്രൽ ജയിലിലേക്ക് മാറ്റി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News